Friday, April 4, 2025

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കും ; മന്ത്രി ഗണേഷ് കുമാർ

Must read

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. അതിൽ ജനപ്രതിനിധികൾക്ക് വിഷമം വേണ്ട, പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ബസ് നഷ്ടത്തിലോടുന്നത് അതിന്‍റെ സമയക്രമത്തിന്‍റെ പ്രശ്നമാണെങ്കിൽ അത് പരിഹരിക്കും. ഉൾമേഖലകളിലേക്ക് പോകുന്ന ബസുകൾ, അത് മാത്രം ആശ്രയിക്കുന്ന ട്രൈബൽ മേഖലകൾ, എസ്സി എസ്ടി കളനികൾ, എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലം അവിടുത്തെ ബസ് സർവീസ് നിർത്തില്ല. അതിലൊന്നും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

See also  കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതന്റെ ‘നന്മ'…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article