നാലുവർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ നടപ്പാക്കും: മന്ത്രി ആർ ബിന്ദു

Written by Taniniram CLT

Published on:

ഈ അക്കാദമിക് വർഷം മുതൽ സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. പുതിയ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടി ചേര്‍ക്കുക എന്നതല്ല പുതിയ ബിരുദ കോഴ്‌സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കമാണ് കരിക്കുലം തയ്യാറാക്കിയത്. സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. കൃത്യമായ പ്ലാനിംഗ് നടത്തിയും മുന്നൊരുക്കങ്ങൾ എടുത്തുമാണ് തീരുമാനം. വിദ്യാർത്ഥിക്ക് അഭിരുചിക്കനുസരിച്ച് കോഴ്‌സ് തെരഞ്ഞെടുക്കാം. മൂന്ന് വർഷം കൊണ്ട് ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. നാല് വർഷത്തിൽ ഹോണേഴ്സ് ബിരുദം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പഠനത്തിനിടക്ക് താൽപര്യമുള്ള വിദ്യാർഥികൾക്ക് അന്തർസർവകലാശാലാ മാറ്റത്തിനുള്ള അവസരവുമുണ്ടാകും. റെഗുലർ കോളജ് പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ഓൺലൈൻ ആയി കോഴ്സുകൾ ചെയ്യാനും അതിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കുന്നതിനായി ഉപയോഗപ്പെടുത്താനും സാധിക്കും. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകൾ നടത്തിയാൽ രണ്ടര വർഷം കൊണ്ട് ബിരുദം ലഭിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Related News

Related News

Leave a Comment