Saturday, April 5, 2025

ഗവർണറുടെ നടപടി രാജ്യമാകെ വിമർശിച്ചു ;മന്ത്രി എം ബി രാജേഷ്

Must read

- Advertisement -

ഗവർണറുടെ നടപടി ഇന്ത്യയിലെ പ്രധാന ദേശീയ മാധ്യമങ്ങൾ വരെ മുഖപ്രസംഗമായി വിമർശിച്ച് എഴുതിയെന്ന് മന്ത്രി (MB Rajesh )എം.ബി രാജേഷ് തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്ര സർക്കാർ കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി വിജയിക്കാതെ വന്നപ്പോഴാണ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ അർഹമായ വിഹിതം കേന്ദ്രം നിഷേധിക്കുന്നു

സാമ്പത്തികമായി ശത്രുതയോടെയാണ് കേന്ദ്രസർക്കാർ കേരളത്തെ ഞെരിച്ച് അമർത്തുന്നത്. കേരളത്തിന് അർഹമായ വിഹിതം കിട്ടാൻ സുപ്രീംകോടതിയെ വരെ സമീപിക്കേണ്ടി വന്നു. ഈ അവസ്ഥ കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയിലെ ഷീലാ സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

See also  സർക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article