ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രാജി വെച്ചു. മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായാണ് രാജി.. മുഖ്യമന്ത്രിയെ കണ്ട് മന്ത്രി രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ കുടുംബസമ്മേതമാണ് മന്ത്രി എത്തിയത്.
പടിയിറങ്ങുന്നത് സന്തോഷത്തോടെയാണെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആര്‍ടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കിയ അദ്ദേഹം കെഎസ്ആര്‍ടിസ് ജീവനക്കാര്‍ക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വിമര്‍ശനങ്ങളെല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസ്സിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുന:സംഘടനയുമായി ബന്ധപ്പെട്ട് ഇന്ന് എല്‍ഡിഎഫ് തിരുവനന്തപുരത്ത് യോഗം ചേരും.. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടക്കേണ്ട പുന:സംഘടന നീണ്ടുപോവുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് മൂലമാണ് ഇത് നീണ്ടു പോയത്.