പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ മി​നി​മം നി​ര​ക്ക് വീണ്ടും​ 10​ രൂപയാക്കി

Written by Taniniram1

Published on:

പാലക്കാട്: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് ശേഷം നഷ്ടമായിരുന്ന പാസഞ്ചർ നിരക്ക് ട്രെയിനുകളിൽ പുനഃസ്ഥാപിച്ചു. കുറഞ്ഞ നിരക്ക് 30 രൂപയിൽനിന്ന് 10 രൂപയാക്കി റെയിൽവേയുടെ ഔദ്യോഗിക ആപ്പായ യു.ടി.എസിൽ ഈടാക്കിത്തുടങ്ങി. കോവിഡിന് ശേഷം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ട്രാ​ക്കി​ലെ​ത്തി​ത്തു​ട​ങ്ങി​യെ​ങ്കി​ലും​ എ​ക്​​സ്​​പ്ര​സ്​ നി​ര​ക്കാണ് ഈടാക്കിയിരുന്നത്. കോ​വി​ഡി​ന്റെ മ​റ​വി​ൽ ത​ന്ത്ര​പ​ര​മാ​യി പ​ഴ​യ പാ​സ​ഞ്ച​ർ നി​ര​ക്ക്​ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പിക്കുകയായിരുന്നു. ചെ​റി​യ ദൂ​ര​ത്തേ​ക്കാ​ണെ​ങ്കി​ലും എ​ക്​​സ്​​പ്ര​സ്​ നി​ര​ക്കാ​ണ്​ ന​ൽ​കേ​ണ്ടിയിരുന്നത്. പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ മി​നി​മം നി​ര​ക്ക്​ 10​ രൂ​പ​യാ​ണെ​ങ്കി​ൽ എ​ക്​​സ്​​പ്ര​സു​കളായതോടെ 35-40 രൂ​പ​യാ​ണ് ഈടാക്കിയിരുന്നത്. ഈ നിരക്കാണ് ഇപ്പോൾ കുറച്ചത്. രണ്ട് ദിവസം മുമ്പാണ് നോർത്തേൺ റെയിൽവേ ഈ നിരക്ക് നടപ്പാക്കിത്തുടങ്ങിയത്. അതേസമയം, പാലക്കാട് ഡിവിഷനിൽ ഇത് സംബന്ധിച്ച് അറിയിപ്പ് എത്തിയിട്ടില്ലെന്ന് പി.ആർ.ഒ അറിയിച്ചു.

See also  ബാഴ്സിലോണയിലെ എക്സ്പോ കോൺഗ്രസ് തിരുവനന്തപുരത്തിന് ഗുണം ചെയ്യും ;ആര്യ രാജേന്ദ്രൻ.

Related News

Related News

Leave a Comment