- Advertisement -
തിരുവനന്തപുരം : കടുത്ത വേനലിൽ വെന്തുരുകയാണ് പ്രകൃതിയും മനുഷ്യരും സകല ജീവജാലങ്ങളും. ഇതുവരെ കേരളത്തിൽ വേനൽ മഴ പെയ്തത് ഒറ്റപ്പെട്ട ഇടങ്ങളിലാണ്. സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിലെ പൊള്ളുന്ന ചൂടിന് ആശ്വാസമായി വരുന്ന മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരീയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.