Thursday, April 3, 2025

സർക്കാർ ഫാർമസിയിൽ കിട്ടാത്ത മരുന്ന് തൊട്ടടുത്ത മെഡിക്കൽ സ്റ്റോറുകളിൽ സുലഭം, പക്ഷേ കീശ കീറും

Must read

- Advertisement -

സർക്കാർ ഫാർമസിയിൽ കിട്ടാത്ത മരുന്ന് തൊട്ടടുത്ത മെഡിക്കൽ സ്റ്റോറുകളിൽ സുലഭം, പക്ഷേ കീശ കീറും; ഇത്തരം സന്ദർഭങ്ങളിൽ രോഗികളറിയേണ്ട ചിലതുണ്ട് Friday 05 January, 2024 | 9:05 AMdoctorതിരുവനന്തപുരം: കർശന നിർദ്ദേശം വന്നിട്ടും മരുന്നുകളുടെ ജനറിക് പേരെഴുതാനുള്ള ഗവ. ഡോക്ടർമാരുടെ വിമുഖത ജനങ്ങൾക്ക് വൻ ദുരിതമാകുന്നു. കുറിപ്പടിയുമായി മണിക്കൂറുകളോളം ആശുപത്രി ഫാർമസിയുടെ ക്യൂവിൽ നിന്നാലും മരുന്ന് കിട്ടില്ല. പുറത്ത് മെഡിക്കൽ സ്റ്റോറുകളിൽ അപ്പോൾ കിട്ടും അതേ ബ്രാൻഡ്. പക്ഷേ കീശ കീറും.

വർഷം 15,000കോടിയുടെ മരുന്ന് വ്യാപാരം നടക്കുന്ന സംസ്ഥാനത്ത് കമ്പനികൾക്ക് ഒത്താശ ചെയ്യുകയാണ് നല്ലൊരു വിഭാഗം ഡോക്ടർമാർ. കുറിപ്പടി കൂടുന്നതിനനുസരിച്ച് ഡോക്ടർക്ക് മരുന്ന് കമ്പനികളുടെ ആനുകൂല്യവും കൂടും.ബ്രാൻഡുകൾക്ക് പകരം മരുന്നുകളുടെ ജനറിക് പേരുകൾ കുറിക്കണമെന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം വന്നിട്ട് ആറുമാസമായി. ഒരുവിഭാഗം ഡോക്ടർമാർ ജനറിക് മരുന്നുകൾ എഴുതുന്നുണ്ടെങ്കിലും ഭൂരിഭാഗവും ബ്രാൻഡുകൾ മാത്രമാണ് കുറിക്കുന്നത്. ഇതോടെ ആശുപത്രി ഫാർമസികളിൽ ഡോക്ടർമാർ എഴുതുന്ന ബ്രാൻഡ് ഇല്ലാത്തതിനാൽ മരുന്നില്ലെന്ന് പറയും. മറ്റൊരു കമ്പനിയുടെ മരുന്നുണ്ടെന്നു പറഞ്ഞാലും ആളുകൾ വാങ്ങില്ല. വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് പേര് കുറിക്കണമെന്ന നിബന്ധനയാണ് ഡോക്ടർമാർ ലംഘിക്കുന്നത്.അതേസമയം,​ ജനറിക് മരുന്നുകളിൽ നിലവാരമില്ലാത്തവ വിപണിയിൽ എത്തുന്നതു കാരണമാണ് വിശ്വാസമുള്ള ബ്രാൻഡുകൾ കുറിക്കുന്നതെന്ന് ഒരുവിഭാഗം ഡോക്ടർമാർ പറയുന്നു. സർക്കാർ മരുന്ന് വിപണിയിൽ പരിശോധിച്ച് നിലവാരമില്ലാത്തവ എത്തുന്നില്ലെന്ന് ഉറപ്പാക്കിയാലേ ആത്മവിശ്വാസത്തോടെ ജനറിക് പേരുകൾ കുറിക്കാനാകൂവെന്നും പറയുന്നു.

കോടതിവിധി അനുകൂലം
ജനറിക് പേരുകൾ എഴുതുന്നില്ലെന്ന് കാട്ടി ജാർഖണ്ഡ്‌,​ബീഹാർ,​രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സാമൂഹ്യപ്രവർ‌ത്തകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി

മരുന്നിന് മൂന്ന് പേരുകൾ
99 ശതമാനം മരുന്നുകൾക്കും മൂന്നു പേരുകളുണ്ട്. ആദ്യത്തേത് പരീക്ഷണ ഘട്ടത്തിൽ കണ്ടെത്തുന്ന രാസനാമം. അതിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പേര്. മരുന്ന് ഗവേഷണ വിദഗ്ദ്ധർക്ക് മാത്രമാകും ഇത് ഉപകാരപ്പെടുക. രണ്ടാമത്തേതാണ് എല്ലാ വിഭാഗക്കാർക്കും ജനങ്ങൾക്കുമുള്ള ജനറിക് പേര്. മൂന്നാമത്തേത് മരുന്നിന്റെ പേറ്റന്റ് എടുക്കുന്ന കമ്പനിയുടെ ബ്രാൻഡ്. ഗവേഷണകാലം ഉൾപ്പെടെ 20 വർഷമാണ് കമ്പനികൾക്ക് പേറ്റന്റ്.

ജ​ന​റി​ക് ​പേ​ര് : പാ​ര​സെ​റ്റ​മോ​ൾ
രാ​സ​നാ​മം​ : പാ​രാ​ ​അ​സെ​റ്റാ​മി​ഡോ​ഫെ​നോ​ൾ
ബ്രാ​ൻ​ഡു​ക​ൾ : ​കാ​ൽ​പോ​ൾ,​ഫെ​പ്പാ​നി​ൽ,​ ക്രോസി​ൻ

മരുന്ന് കമ്പനികൾക്ക് കൊയ്‌ത്ത് കേരളത്തിൽ

ഇന്ത്യയിൽ നിർമിക്കുന്ന മരുന്നിന്റെ 10% വില്ക്കുന്നത് കേരളത്തിൽ
ചികിത്സാസൗകര്യങ്ങൾ, ആരോഗ്യ അവബോധം, ഉയർന്ന വിപണിസൗകര്യങ്ങൾ
 ആയുർദൈർഘ്യം കൂടുതലായതിനാൽ പ്രായമായവരുടെ ആരോഗ്യപ്രശ്നങ്ങളും നിരവധി
സർക്കാർ ആശുപത്രികളിലെ ഡ‌ോക്ടർമാർ ബ്രാൻഡ് കമ്പനികളുടെ മരുന്ന് എഴുതുന്നതായി അറിയില്ല

ഡോ.ടി.എൻ.സുരേഷ്‌ കുമാർ
പ്രസിഡന്റ്, കെ .ജി.എം.ഒ.എ

See also  ശ്രീലങ്കൻ എയർലൈൻസിന് കണ്ണൂരിൽ എമർജൻസി ലാൻഡിങ്; യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article