മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Written by Web Desk1

Published on:

മെഡിക്കല്‍ കോളജുകളില്‍ ആവർത്തിച്ചുണ്ടാകുന്ന ചികിത്സാപ്പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് . കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് തിരുവനന്തപുരത്താണ് യോഗം. പ്രിൻസിപ്പാൾമാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം യോഗത്തിനെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയര്‍ന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ ഉന്നതതല യോഗം.

ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനായി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സുപ്രണ്ട്, ഡെപ്യുട്ടി സൂപ്രണ്ടുമാര്‍ എന്നിവരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.

See also  ബിരുദധാരികളാണെങ്കിൽ ഐഎസ്ആർഒ നിങ്ങളെ കാത്തിരിക്കുന്നു, അവസാന തീയതി മാർച്ച് 31

Related News

Related News

Leave a Comment