ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവിക്കാനായി ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഖേദ പ്രകടനവുമായി ദേശാഭിമാനി. സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കുന്നതിനായി സിപിഎമ്മും ദേശാഭിമാനിയും നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിയുകയും ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ച് വാര്‍ത്ത നല്‍കിയത്.
പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവിക്കാനും മരുന്ന് വാങ്ങുന്നതിനുമായാണ് മറിയക്കുട്ടി ഭിഷയാചിച്ച് ഇറങ്ങിയത്. ഇതോടെ ഇവരുടെ മകള്‍ വിദേശത്താണെന്ന് സിപിഎം ആരോപിക്കുകയും ദേശാഭിമാനി വാര്‍ത്ത നല്‍കുകയുമായിരുന്നു. അഞ്ച് മാസത്തെ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഭിക്ഷയാചിച്ച് ഇറങ്ങിയത്.
സിപിഎം വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് മറിയക്കുട്ടി മന്നാങ്കണ്ടം വില്ലേജ് ഓഫീസറെ സമീപിക്കുകയും ഇവര്‍ക്ക് ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് ഓഫീസര്‍ സ്ഥിരീകരിച്ചതോടെയാണ് പാര്‍ട്ടിയുടെ വ്യാജ പ്രചാരണം പൊളിഞ്ഞത്. വ്യാജ വാര്‍ത്ത നല്‍കിയതില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ദേശാഭിമാനി തിരുത്ത് നല്‍കിയത്.