തിരുവല്ലം: ഷെഹ്നയുടെ കൊലയാളികളെ സംരക്ഷിക്കുന്നു എന്നാരോപിച്ച് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നാളെ (ജനുവരി 19 വെള്ളിയാഴ്ച) തിരുവല്ലം പോലീസ് സ്റ്റേഷനിൽ മാർച്ച് നടത്തുന്നു. ഷെഹ്നയുടെ ഭർത്താവ് നൗഫൽ, ഇയാളുടെ മാതാപിതാക്കളായ നജീബ്, നജീഷ്യ സുനി എന്നിവരെ തിരുവല്ലം പോലീസ് നാളിത്രയായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ മാസം 26-ാം തീയതിയാണ് ഷെഹ്നയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ ഷെഹ്നയുടെ കുടുംബം, ഭര്‍തൃവീട്ടുകാര്‍ ഷെഹ്നയെ മര്‍ദ്ദിച്ചിരുന്നതായി ആരോപണം ഉന്നയിക്കുകയും, അതിന്റെ തെളിവുകൾ പുറത്തു വിടുകയും ചെയ്തിരുന്നു.