Sunday, October 19, 2025

മാരാമൺ കൺവെൻഷൻ : തെരഞ്ഞെടുപ്പ് മുൻനിർത്തി നേതാക്കന്മാരുടെ പ്രവാഹം

Must read

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാരാമൺ കൺവൻഷൻ നടക്കുന്ന പമ്പാ മണൽ പുറത്തെ പന്തലിലേക്ക് നേതാക്കളുടെ പ്രവാഹം. സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയവരും സീറ്റ് പ്രതീക്ഷിക്കുന്നവരും ഇവർക്ക് പിന്തുണയുമായി സംസ്ഥാനത്തുട നീളമുള്ള നേതാക്കളും ഒരാഴ്ചക്കാലം നീണ്ടു നിന്ന കൺവൻഷൻ യോഗങ്ങളിൽ പലപ്പോഴായി പങ്കെടുത്തു.

ഇടത്, വലത്, ബിജെപി നേതാക്കളാണ് കൺവൻഷൻ യോഗങ്ങളിൽ പങ്കെടുക്കാനെത്തിയത്.

മാർത്തോമ്മാ സഭക്ക് ഏറെ സ്വാധീനമുള്ള കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ സ്ഥാനാർഥികൾ ആയവരും പരിഗണനയിൽ ഉള്ളവരുമാണ് കൂടുതലായും എത്തിയത്. മാരാമൺ കൺവൻഷൻ യോഗങ്ങളിലും മണി പുറത്തും ഇവർ സജീവമായിരുന്നു.

പന്തലിലും റിട്രീറ്റ് സെന്ററിലും സഭ അധികാരികളെ കാണുമ്പോൾ മണൽ പുറത്ത് വിശ്വാസികളെ കണ്ട് ഓർമ്മ പുതുക്കുകയാണ് നേതാക്കൾ. സിറ്റിങ് എംപിമാരായ തോമസ് ചാഴിക്കാടൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ, കോട്ടയം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്, പിസി ജോർജ് എന്നിവരെല്ലാം മാർത്തോമ്മാ മെത്രാപ്പോലീത്തയുടെയും ഇതര തിരുമേനിമാരെയും സന്ദർശിച്ച് അനുഗ്രഹം നേടി. സംസ്ഥാന മന്ത്രിമാരായ വീണ ജോർജ്, പി പ്രസാദ് എന്നിവർക്ക് പുറമെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ മുൻ ഡെപ്യുട്ടി ചെയർമാൻ പിജെ കുര്യൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, പി സി വിഷ്ണുനാഥ് തുടങ്ങി മുതിർന്ന നേതാക്കളും പമ്പാ മണൽ പുറത്ത് എത്തിയിരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article