- Advertisement -
കൊച്ചി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെൻറ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് മാർ റാഫെൽ തട്ടിൽ.
1989 ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാർ റാഫേൽ തട്ടിൽ 2010ലാണ് തൃശ്ശൂർ സഹായ മെത്രാനാകുന്നത്. നിലവിൽ ഷംഷാബാദ് രൂപയുടെ ബിഷപ്പ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. വത്തിക്കാന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.