- Advertisement -
മഹിളാ കോൺഗ്രസ് മാർച്ചിൽ കഞ്ഞിക്കലങ്ങൾ പോലീസിന് നേരെ വലിച്ചെറിഞ്ഞ് സംഘർഷം. വിലക്കയറ്റത്തിന് എതിരെയാണ് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത് . കഞ്ഞിക്കലങ്ങൾ പോലീസിന് നേരെ വലിച്ചെറിഞ്ഞു, ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചു. പോലീസ് സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ജെബി മേത്തർ, ബിന്ദു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സമരം.
സംസ്ഥാനത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രൂക്ഷമായ വിലക്കയറ്റത്തിനിടയിലും സർക്കാരിനെ ധൂർത്തും അഴിമതിയും മാത്രമാണെന്ന് വി ഡി സതീശൻ. അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കയറ്റം മുൻനിർത്തിയാണ് സമരം. ബാരിക്കേഡിന് മുകളിൽ കയറി സമരക്കാർ പ്രതിഷേധിച്ചു. മൺകലങ്ങൾ അടിച്ചു പൊട്ടിച്ച് അവർ സമരം അവസാനിപ്പിച്ചു.