മഹാരാജാസ് കോളേജ് : കേസ് എടുക്കാതെ സെൻട്രൽ പോലീസ് സ്റ്റേഷൻ

Written by Taniniram Desk

Published on:

ശ്യാം വെണ്ണിയൂര്‍

കൊച്ചി: മഹാരാജാസ് കോളേജ്(Maharajas College) വിദ്യാർത്ഥിനികളെ ജാതിപരമായി അധിക്ഷേപിച്ച അധ്യാപകൻ ഡോ.നിസാമുദീനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാതെ കൊച്ചി സെൻട്രൽ പോലീസ്(Kochi Central Police Station). അശ്ലീല പദപ്രയോഗം, ജാതിപരമായ അധിക്ഷേപം തുടങ്ങിയവയാണ്‌ പരാതിയിൽ പറയുന്നത്.

നിസാമുദീനെ സ്റ്റാഫ് അഡ്വൈസർ സ്ഥാനത്ത് നിന്നും കോളേജ് നീക്കിയിരുന്നു. പോലീസിൻ്റെ നിഷ്ക്രിയത്തിനെതിരെ കെ.എസ്.യു(KSU) ഫ്രറ്റേനിറ്റി എം.എസ്.എഫ് (MSF)എന്നീ വിദ്യാർത്ഥി സംഘടനകൾ ശക്തമായി സമര രംഗത്ത് തന്നെയുണ്ട് . എന്തൊക്കെയായാലും ഈ അദ്ധ്യാപകനെതിരെ നടപടി എടുക്കാതെ പിന്നോട്ട് ഇല്ല എന്നാണ് സമരക്കാർ പറയുന്നത്. രാഷ്ട്രീയ താത്പര്യത്തോടെ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്നു എന്നാണ് പരാതി. ക്ലാസിൽ വച്ച് വിദ്യാർത്ഥിനികളെ അധിക്ഷേപിക്കുന്നതിൻ്റെയും ഭീഷണിപ്പെടുന്നതിൻ്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൻ്റെയെല്ലാം തെളിവുകളോടെയാണ് വിദ്യാർത്ഥികൾ കൊച്ചി സെൻട്രൽ പോലീസ്റ്റേഷനിൽ പരാതി നൽകിയതും, നിയമനടപടികൾക്കായി കാത്തിരിയ്ക്കുന്നതും.

Related News

Related News

Leave a Comment