അവനവനു വേണ്ടി ജീവിക്കണം: സലിം കുമാർ

Written by Taniniram Desk

Published on:

മറ്റുള്ളവർ എന്തു കരുതും എന്നോർത്ത് ആഗ്രഹങ്ങൾ മാറ്റിവെക്കാതെ അവനവനു വേണ്ടി ജീവിക്കണമെന്ന് നർമ്മത്തിൽ കലർന്ന സന്ദേശം നൽകി സലിം കുമാർ. തൃശ്ശൂർ കോളങ്ങാട്ടുകരയിലെ മഹാപരിക്രമ ദേശവിളക്ക് മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവർ എന്ത് കരുതും എന്നോർത്തു പലരും സ്വന്തം ആഗ്രഹങ്ങൾ മാറ്റി വെക്കുകയാണ് പതിവ്. എന്നാൽ പലപ്പോഴും മറ്റുള്ളവർ ഒന്നും ചിന്തിക്കുകയും ഇല്ല, നമ്മുടെ ആഗ്രഹം നടക്കുകയും ഇല്ല എന്ന അവസ്ഥയാണെന്ന് സലിം കുമാർ പറഞ്ഞു.

സമാപന സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം, വാർദ്ധക്യ പെൻഷൻ വിതരണം എന്നിവ നടന്നു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു.
സമാപന സമ്മേളനത്തിൽ എൻഐടിസി മാനേജിങ് ഡയറക്ടർ കെപി മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. കോളങ്ങാട്ടുകര സെൻമേരീസ് ചർച്ച് വികാരി റവറന്റ് ഫാദർ ലാസർ താണിക്കൽ, കോലഴി ഗ്രാമപഞ്ചായത്ത് 17ആം വാർഡ്‌ മെമ്പർ ലോനപ്പൻ പിഎ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമായി.

ഡിസംബർ 1ന് തുടങ്ങിയ മഹോത്സവത്തിനാണ് സമാപനമായത്. ആദ്യ ദിവസം നൃത്ത കലാഭാരതിയുടെ ഉത്ഘാടനവും വിവിധ കലാപരിപാടികളും നടന്നു. അവണൂർ പഞ്ചായത്ത് 9-ആം വാർഡ്‌ മെമ്പർ ശ്രീമതി ജിഷ സുബീഷ് ആണ് നൃത്ത കലാഭാരതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഡിസംബർ 2ന് ദേശവിളക്ക് മഹോത്സവം നടന്നു. ഉത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിലും അന്നദാനത്തിലും നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

See also  കണ്ണടകൾ നൽകി ജനകീയ പ്രതിഷേധം

Related News

Related News

Leave a Comment