മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Written by Taniniram1

Published on:

കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് പ്രവേശിപ്പിച്ചത്.

ആരോഗ്യ പ്ര​ശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈയിലും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅ്ദനി കേരളത്തിലെത്തിയത്. കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിലായിരുന്നു അനുമതി.

അടുത്തിടെ മഅ്ദനിയെ വീണ്ടും പി.ഡി.പി ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നു. കോട്ടക്കലില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. തുടര്‍ച്ചയായ 10 തവണയാണ് ചെയര്‍മാനായി മഅ്ദനിയെ തിരഞ്ഞെടുക്കുന്നത്.

See also  കോഴിക്കോട് മാനാഞ്ചിറ കോംട്രസറ്റ് വളപ്പിൽ വൻ തീപിടുത്തം

Related News

Related News

Leave a Comment