Friday, April 4, 2025

‘വാലിബൻ’ കോടികൾ വാരുന്നു…

Must read

- Advertisement -

റിലീസിന് മുമ്പേ പ്രഖ്യാപിക്കുകയാണ് ‘മലൈക്കോട്ടൈ വാലിബന്റെ’ (Malaikottai Vaaliban) വമ്പൻ വിജയം . ഇത് ഉറപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ റിപോർട്ടുകൾ വരുന്നത്. വാലിബനോടുള്ള ആവേശം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ (Advance Ticket Booking) ശക്തമായി പ്രതിഫലിക്കുകയാണ് . അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോടികള്‍ വാരിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം. ഒരു ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. ആകെ മൊത്തം 1.5 കോടിയുടെ മുൻകൂർ ബുക്കിംഗ് ആണ് ഇതിനോടകം തന്നെ നടന്നിരിക്കുന്നത്.

മോഹൻലാലിനെ (Mohanlal)കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശേരി (Lijo Jose Pellissery)സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ‘ (Malaikottai Vaaliban).

“ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമ” എന്നാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത്.

കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മലൈക്കോട്ടൈ വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

See also  'നേരി'ൻ്റെ നേരിന്നറിയാം; ട്രെയ്‌ലർ വൈകീട്ട് 5ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article