വി കെ പ്രശാന്തിന് പിന്നാലെ എം വി ഗോവിന്ദനും

Written by Taniniram Desk

Published on:

എക്സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇത്തരം വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് കേസിലും നടന്നത് സമാനമായ സംഭവമാണ്.
ഒരു അന്വേഷണത്തെയും പാർട്ടി ഭയപ്പെടുന്നില്ല. ഇലക്ട്രിക് ബസ് ഗുണകരമാണെങ്കിൽ സംസ്ഥാനത്ത് ഓടിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മന്ത്രിയല്ല മന്ത്രി സഭയാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

See also  നവകേരള സദസ്സിന് ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച്‌ പഞ്ചായത്ത് ഉത്തരവ്; സമ്മർദ്ദത്തിന് പിന്നിൽ എം എൽ എയോ?

Related News

Related News

Leave a Comment