തിരുവനന്തപുരം: സംസഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പി.എം ഉഷ (പ്രധാനമന്ത്രി ഉച്ചതാർ സർവ ശിക്ഷാ അഭിയാൻ) പ്രകാരം കിട്ടേണ്ട 700 കോടിയോളം രൂപയുടെ സഹായം നഷ്ടമാവേണ്ടെങ്കിൽ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്.
കേന്ദ്ര നയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാൻ നേരത്തേ കേന്ദ്രം ഉപാധി വച്ചെങ്കിലും കേരളം വഴങ്ങിയിരുന്നില്ല. വിദ്യാഭ്യാസ നയം അംഗീകരിക്കാതെ ധാരണാപത്രം ഒപ്പിട്ടയച്ചതിനെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ അഡി.ചീഫ്‌സെക്രട്ടറിക്ക് കേന്ദ്രം വീണ്ടും കത്തയച്ചത്. ഒപ്പിടാൻ കത്തിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. വിദ്യാഭ്യാസ നയത്തിലെ ഉടക്ക് കാരണം 700 കോടി തുലാസിലാണ്.