Wednesday, November 12, 2025

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചു, മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട്…

രണ്ട് ഘട്ടമായാണ് പോളിങ്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9നാവും തിരഞ്ഞെടുപ്പ്. ബാക്കിയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 11നും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ 13ന് നടക്കും. 18ന് പ്രക്രിയ അവസാനിക്കും.

Must read

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. (The dates for the local body elections in the state have been announced. The elections will be held on December 9 and 11.) രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാവും തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഐഎഎസ് ആണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.

രണ്ട് ഘട്ടമായാണ് പോളിങ്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9നാവും തിരഞ്ഞെടുപ്പ്. ബാക്കിയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 11നും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ 13ന് നടക്കും. 18ന് പ്രക്രിയ അവസാനിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും ഈ മാസം 14നാണ്. നവംബർ 21 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. 22ന് നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 24ന് മുൻപ് സ്ഥാനാർത്ഥിത്വം പിൻവലിക്കാം.

മട്ടന്നൂർ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 162 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികളിലെ 3205 വാർഡുകൾ, ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 23,576 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും.

സംസ്ഥാനത്താകെ രണ്ട് കോടി 84 ലക്ഷത്തി 30,761 വോട്ടർമാരാണ് ഉള്ളത്. 1,34,12,470 പേർ പുരുഷന്മാരും 1,50,18,010 പേർ സ്ത്രീകളും 281 പേർ ട്രാൻസ്ജെൻഡർമാരുമാണ്. പ്രവാസി വോട്ടർമാരായി 2484 പുരുഷന്മാരും 357 സ്ത്രീകളുമുണ്ട്. സംസ്ഥാനത്താകെ 33,746 പോളിങ് സ്റ്റേഷനുകൾ ഉണ്ടാവും.

സ്ഥാനാർത്ഥികൾക്ക് പരമാവധി ചിലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തുകളിൽ 25,000 രൂപയാണ്. ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ തലങ്ങളിൽ ഒന്നര ലക്ഷം രൂപ വീതവുമാണ്. ഹരിത ചട്ടം പാലിച്ചാവണം വോട്ടെടുപ്പ് നടത്തേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.


- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article