ലൈഫ് മിഷൻ മരണാസന്ന നിലയിൽ; എപ്പോൾ വേണമെങ്കിലും…

Written by Taniniram Desk

Published on:

കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ ഭവന പദ്ധതി സർക്കാർ അലംഭാവവും കെടുകാര്യസ്ഥതയും മൂലം മരണാസന്നമാണെന്ന് മിഷൻ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്.
കേരളത്തിൽ ഏഴു ലക്ഷം കുടുംബങ്ങൾ ഭവന രഹിതരാണെങ്കിലും പുതിയ ഗുണഭോക്ത പട്ടികയിലുള്ളത് 4.6 ലക്ഷം മാത്രമാണ്. ഇവരിൽ ഒന്നേകാൽ ലക്ഷത്തോളം പേർക്കാണ് ആദ്യ ഗഡുവായ 40000 രൂപ ലഭിച്ചിട്ടുള്ളത്. അടിത്തറ പണിതവരിൽ കുറച്ചുപേർക്കു മാത്രമാണ് രണ്ടാം ഗഡുവായ ഒരു ലക്ഷം ലഭിച്ചത്.

ലൈഫ് വീടുകൾക്ക് നൽകുന്ന 4 ലക്ഷം രൂപയിൽ പകുതിയും തദ്ദേശസ്ഥാപനങ്ങളാണ് നൽകേണ്ടത്. വരുമാന തകർച്ച മൂലം മിക്കയിടത്തും പണം നൽകാൻ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും കഴിയുന്നില്ല. ഹഡ്കോയിൽ നിന്ന് കടമെടുത്താണ് സർക്കാർ വിഹിതം നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കടം ഒന്നും തന്നെ തിരിച്ചടക്കാത്തതിനാൽ ഹഡ്കോ പുതുതായി വായ്പ നൽകാൻ വിമുഖരാണ്. നിർമ്മാണ ചെലവ് വൻതോതിൽ കൂടിയതിനാൽ നാലു ലക്ഷം രൂപ നേരത്തേ കണക്കാക്കിയിരുന്ന വീടുകൾ പൂർത്തിയാക്കാൻ ഇപ്പോൾ ആറു ലക്ഷത്തിലധികം രൂപ വേണ്ടി വരും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയ മൂന്നു ലക്ഷം വീടുകളിൽ ഒന്നര ലക്ഷത്തോളം വീടുകൾക്ക് കേന്ദ്ര സർക്കാർ സഹായം ലഭിച്ചിരുന്നു. അമ്പതിനായിരത്തോളം വീടുകൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയതും ഭാഗികമായി പൂർത്തിയാക്കിയതുമാണ്. മത്സ്യ തൊഴിലാളികൾ, പട്ടികജാതി – പട്ടികവർഗ്ഗക്കാർ എന്നിവർക്കു വേണ്ടിയുള്ള ഭവന പദ്ധതികളും ലൈഫ് പദ്ധതിയുടെ ബാനറിൽ പെടുത്തിയിരുന്നു.

See also  വിദേശപഠനം; ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ്പ്

Related News

Related News

Leave a Comment