ജി.സുധാകരനെതിരെ നടപടിയെടുക്കാന്‍ കഴിയാതെ നേതൃത്വം

Written by Taniniram Desk

Published on:

തിരുവനന്തപുരം: സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്കുപുറത്തും സ്വീകാര്യരാകണമെന്ന മുൻമന്ത്രി ജി. സുധാകരന്റെ പ്രസംഗം ഉന്നത നേതാക്കളുടെ ചങ്കിലാണ് കൊണ്ടതെങ്കിലും പ്രതികരിക്കേണ്ട നിലപാടില്‍ പാര്‍ട്ടി. അടികൊള്ളേണ്ടിടത്ത് കൊണ്ടെന്ന് സുധാകരനും നേതാക്കളും വിലയിരുത്തിയിരിക്കെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് സുധാകരന്‍ പറഞ്ഞത്. പിന്നെങ്ങിനെ നടപടി എടുക്കും എന്ന ചോദ്യമാണ് സിപിഎമ്മിന് മുന്നിലുള്ളത്.

കേരളത്തിൽ സി.പി.എമ്മിന് അഞ്ചരലക്ഷം അംഗങ്ങളാണുള്ളത്. അവരുടെ വോട്ടുകൊണ്ടുമാത്രം അധികാരത്തിലെത്താനാകില്ല. അതുതന്നെയാണ് സുധാകരൻ പറഞ്ഞത്. 50 ശതമാനത്തിൽ താഴെ വോട്ടാണ് കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. അതുകൊണ്ടാണ് അധികാരം മാറിവരുന്നതെന്നാണ് പാർട്ടി വിലയിരുത്തല്‍.

വോട്ടുവിഹിതം 50 ശതമാനത്തിനു മുകളിലെത്തിക്കുകയാണു ലക്ഷ്യം. വീടുകളിൽ വോട്ടുതേടിപ്പോകുമ്പോൾ സമൂഹത്തിൽ സ്വീകാര്യതയുള്ളവരാകണം ഒപ്പമുണ്ടാകേണ്ടത്. ഇത് പാർട്ടി രേഖകളിലുള്ള കാര്യമാണ്. ഈ വസ്തുത മുന്നിലിരിക്കെ സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പാര്‍ട്ടിക്ക് പ്രതികരിക്കാന്‍ കഴിയില്ല. അദ്ദേഹം പ്രസംഗത്തിന് ശേഷം നിശബ്ദനാണ്.

Related News

Related News

Leave a Comment