Friday, April 4, 2025

ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍.ഡി.എഫ് തീരുമാനം

Must read

- Advertisement -

തിരുവനന്തപുരം : ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് എല്‍.ഡി.എഫ് (LDF) പാർലമെൻററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം. നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ഒന്നും പറയാത്ത സാഹചര്യത്തില്‍ വിവാദം ആളിക്കത്തിയതിനെ തുടർന്നാണ് എൽ.ഡി.എഫിന്റെ തീരുമാനം. പ്രസംഗം ഒരുമിനിറ്റില്‍ ഒതുക്കിയതില്‍ ഗവര്‍ണറെ(Governor) വിമര്‍ശിച്ച് വിവാദം ആളിക്കത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ഇങ്ങനെ വായിക്കുമെന്ന് സര്‍ക്കാര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നിയമസഭയില്‍ സര്‍ക്കാര്‍ നയങ്ങള്‍ ഗവര്‍ണറെക്കൊണ്ട് ജനങ്ങളെ അറിയിപ്പിക്കുക എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ ലക്ഷ്യം. അതാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. ആദ്യത്തെ ഭാഗവും അവസാന ഭാഗവും മാത്രം വായിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് കൈമാറിയപ്പോള്‍ പോലും വിശദീകരണങ്ങളൊന്നും ചോദിക്കാതെ അംഗീകരിക്കുകയറിയിരുന്നു.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുതീര്‍പ്പായെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പ്രസംഗം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍ നിർത്തിയത്. തുടർന്ന് നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം വിഷയം കൂടുതല്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ചു. എന്നാൽ അതിന് നിന്ന് കൊടുക്കേണ്ടതില്ല എന്നാണ് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലുണ്ടായ ധാരണ. അതേസമയം, ഗവര്‍ണറുടെ നടപടി സഭയോടുള്ള അവഹേളനമായാണ് പ്രതിപക്ഷം കണക്കാക്കുന്നത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും(P K Kunjalikkuty) രംഗത്തെത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ പോകുന്നത് കേരള ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. അസാധാരണ നടപടി സ്വീകരിച്ചതിന് പിന്നില്‍ സര്‍ക്കാരുമായുള്ള ശീതസമരം തന്നെയാണ്. അതേസമയം, ഗവര്‍ണര്‍ക്ക് ആരോഗ്യപരമായ കാരണങ്ങള്‍ ഉണ്ടാകാമെന്നാണ് മന്ത്രി സജിചെറിയാന്‍(Saji Cheriyan) ഇതേക്കുറിച്ച് പ്രതികരിച്ചത്.

See also  പുതിയ ഡീസൽ ബസുകൾ വാങ്ങും; മന്ത്രി ഗണേഷ് കുമാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article