- Advertisement -
നാഷണല്‍ ആയുഷ് മിഷന്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ബി എസ് സി എം എല്‍ ടി/ ഡി എം എല്‍ ടി. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം- 14700 രൂപ. ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ആറിന് രാവിലെ 10ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 8113028721.