കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട നല്‍കാന്‍ ജന്മനാട് ;വ്യോമസേനാ വിമാനത്തില്‍ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിക്കും ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എത്തും

Written by Taniniram

Published on:

കുവൈത്തിലെ മംഗഫ് നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.

കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം രാവിലെ 10.30ന് കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ജീവന്‍ നഷ്ടപ്പെട്ട മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയില്‍ എത്തും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹം വീടുകളിലെത്തിക്കും. മൃതദേഹങ്ങള്‍ക്ക് പോലീസ് അകമ്പടിയുമുണ്ടാകും.

ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹമാണ് കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹം പിന്നീട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗും വ്യോമസേന വിമാനത്തില്‍ കേരളത്തിലെത്തും.

See also  ഓൺലൈൻ ഷോപ്പിംഗിന്റെ മറവിൽ മണി ചെയിൻ തട്ടിപ്പ്

Leave a Comment