കുറൂരമ്മയുടെ ജീവിതം: രംഗാവിഷ്ക്കാരം ഇന്ന്

Written by Taniniram1

Published on:

ഗുരുവായൂർ: ശ്രീകൃഷ്‌ണ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കിയുള്ള ‘കുറൂരമ്മയും കൃഷ്‌ണനും’ എന്ന പ്രത്യേക നൃത്താവിഷ്കാരം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് അരങ്ങേറും. പ്രശസ്‌ത മോഹിനിയാട്ടം നർത്തകിയും, ദൂരദർശൻ, ഐ.സി.സി.ആർ കലാകാരിയും കൃഷ്ണഭക്തയുമായ സുധാ പീതാംബരനാണ് അര മണിക്കൂർ നീണ്ടു- നിൽക്കുന്ന നൃത്താവിഷ്ക്കാരം മോഹിനിയാട്ടത്തിൽ അവതരിപ്പിക്കുന്നത്.

കുറൂരില്ലത്ത് വരുന്ന ഗൗരി പിന്നീട് കുറൂരമ്മയാകുന്നത്, കുറൂരമ്മയോടൊപ്പം താമസിക്കുന്ന ബാലൻ ഉണ്ണിക്കണ്ണനാണെന്ന് മനസ്സിലാക്കാതെ വില്ല്വമംഗലം സ്വാമിയാർ പൂജ ചെയ്യുന്നത്, വികൃതികൾ കാണിക്കുന്ന ബാലനെ കുറൂരമ്മ കലത്തിൽ അടയ്ക്കുന്നത്, ഒടുവിൽ ബാലനായി എത്തിയത് ഭഗവാൻ കൃഷ്ണ‌ൻ തന്നെയാണെന്ന് കുറൂരമ്മ മനസ്സിലാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഇനത്തിൽ ദൃശ്യവൽക്കരിക്കുന്നുണ്ട്. പ്രശസ്ത നാട്യശാസ്ത്ര വിദഗ്ദ്ധനും കഥകളി നടനുമായ ഡോ.സി പി ഉണ്ണിക്യഷ്ണനാണ് രചനയും കൊറിയോഗ്രാഫിയും നിർവഹിച്ചിരിക്കുന്നത്. സംഗീതാധ്യാപകനായ ബാബുരാജ് പെരുമ്പാവൂരാണ് സംഗീത സംവിധാനം.

കാലടി ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് ഡയറക്ടർ സുധാ പീതാംബരനെ കൂടാതെ, സീനിയർ അധ്യാപിക അക്ഷര വിആർ, കൾച്ചറൽ അംബാസഡറും സീനിയർ അധ്യാപികയുമായ അനില ജോഷി, അധ്യാപികമാരായ ദേവപ്രിയ ജി. അഖില ശിവൻ എന്നിവരുടെയും നൃത്തവും അരങ്ങേറും.

ശ്രീകുമാർ ഊരകം (വായ്പ്പാട്ട്), ആർ എൽവി.വേണു കുറുമശ്ശേരി (മൃദംഗം), പി.ബി ബാബുരാജ് (വയലിൻ & സ്പെഷ്യൽ ഇഫക്ട്). എ.കെ. രഘുനാഥൻ (പുല്ലാങ്കുഴൽ). അനില ജോഷി, രഹന നന്ദകുമാർ, അനുപമ അനിൽകുമാർ (നട്ടുവാങ്കം), സുരേന്ദ്രൻ ഊരകം (ചമയം) എന്നിവർ പിന്നണിയിൽ പ്രവർത്തിക്കും.

Related News

Related News

Leave a Comment