Thursday, April 3, 2025

കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’; ഓഫീസുകളില്‍ ചൂടോടെ ഉച്ചയൂണ്….

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram): കുടുംബശ്രീ -‘ലഞ്ച് ബെല്‍’ (Kudumbashree – ‘Lunch Bell’) പദ്ധതി വഴി ഇനി ഓഫീസുകളില്‍ സ്റ്റീല്‍ പാത്രങ്ങളില്‍ ചൂടോടെ ഉച്ചഭക്ഷണം എത്തിക്കും. . കുടുംബശ്രീയുടെ സ്വന്തം ഓണ്‍ലൈന്‍ ആപ്പായ ‘പോക്കറ്റ് മാര്‍ട്ട്’ (The app ‘Pocket Mart’) വഴിയാണ് ഓര്‍ഡര്‍ എടുക്കുന്നത്.

തുടക്കത്തില്‍ ഉച്ചയൂണു മാത്രമാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്. മുട്ട, മീന്‍ എന്നിവ ചേര്‍ന്ന ഉച്ചയൂണിന് 99 രൂപയും പച്ചക്കറി ഉള്‍പ്പെടുന്ന ഊണിന് 60 രൂപയുമാണ് നിരക്ക്. ഉപഭോക്താവിന്റെ ആവശ്യാനുസരണം റെഗുലര്‍ ലഞ്ച്, ഹാപ്പി ലഞ്ച് (Regular Lunch and Happy Lunch) എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം എത്തിക്കുക. ഒരു മാസംവരെ മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യാൻ കഴിയും.

കുടുംബശ്രീ അംഗങ്ങള്‍തന്നെയാണ് ഇത് വിതരണം ചെയ്യുന്നതും. സ്റ്റീല്‍ പാത്രങ്ങളില്‍ എത്തിച്ചശേഷം പാത്രങ്ങള്‍ പിന്നീട് തിരികെ വാങ്ങും. തുടക്കത്തില്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പദ്ധതി താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

See also  ജനസേവനങ്ങളെല്ലാം ഇനി കുടുംബശ്രീയെന്ന ഒറ്റ കുടക്കീഴിൽ (Kudumbasree)
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article