Thursday, April 10, 2025

കുടുംബശ്രീ തൊഴിൽ മേള 14ന്

Must read

- Advertisement -

കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. എസ്എസ്എൽസിക്കും പിജിക്കും ഇടയിൽ വിദ്യാഭ്യാസയോഗ്യതയും അഭിരുചിയും ഉള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 14ന് രാവിലെ 8.30 മുതൽ 11 മണി വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. തൊഴിൽ അന്വേഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്.
ഫോൺ -0487 2362517.

See also  പിള്ളേര് താലപ്പൊലി: ജനുവരി ആറിന് ഗുരുവായൂർ ക്ഷേത്രം നേരത്തെ അടയ്ക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article