- Advertisement -
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രത്യേക യാത്ര ഒരുക്കി കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മാർച്ച് എട്ടിന് വനിതകൾക്ക് മാത്രമായി വിനോദയാത്ര നടത്തുന്നത്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റിൽനിന്നും വണ്ടർലായിലേക്ക് ട്രിപ്പുണ്ടാകും. കൂടാതെ സ്ത്രീകളുടെ ആവശ്യാർത്ഥം യാത്രകൾ സംഘടിപ്പിക്കും. കുടുംബശ്രി, സ്വാശ്രയ സംഘങ്ങൾ എന്നിവർക്ക് കൂട്ടായി എട്ട് മുതൽ 15 വരെയുള്ള യാത്രയിൽ പങ്കുചേരാം. നെല്ലിയാമ്പതി, ജാനകിക്കാട്, വയനാട്, മലമ്പുഴ,വണ്ടർലാ, ഗവി, സൈലന്റ് വാലി, വാഗമൺ എന്നിവിടങ്ങളിലേക്കും സർവ്വീസുണ്ടാകും. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും : 9846100728, 95444 77954, 99617 61708.