- Advertisement -
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി (KSRTC) ബസിന് തീ പിടിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കായംകുളത്ത് എംഎസ്എം കോളേജ് (MSM College) മുന്‍വശത്തായി ദേശീയപാതയിലായിരുന്നു അപകടം.
ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബസ് പൂര്‍ണമായും കത്തി നശിച്ചു. ഡ്രൈവറുടെ ഇടപെടലാണ് വലിയൊരു അപകടം ഒഴിവായത്. ബസില്‍ നിന്ന് മണം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തോട്ട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ബസ്സില്‍ തീ ആളിപ്പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.