കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു

Written by Web Desk2

Published on:

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ചേറ്റുകുഴിയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ് മരിച്ചത്. എബിയുടെ ബന്ധുക്കളാണ് കാറിലുണ്ടായിരുന്നത്. എബിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കിയാളുകളുടെ നില ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം

Related News

Related News

Leave a Comment