Sunday, August 31, 2025

മീറ്റർ റീഡർമാർ ബിൽ തുകയും സ്വീകരിക്കും

Must read

- Advertisement -

പീച്ചി: വൈദ്യുതി മീറ്റർ റീഡിങ് എടുക്കാൻ വീട്ടിലെത്തുന്ന മീറ്റർ റീഡർമാർ ബിൽ തുകയും സ്വീകരിക്കും. മീറ്റർ റീഡർമാരുടെ കൈവശമുള്ള സ്പോട്ടിങ് ബിൽ മെഷീൻ വഴി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ പേയ്മെന്റ് ഉപയോഗിച്ച് പണമടയ്ക്കാം. ഇതു സംബന്ധിച്ചു തീരുമാനം എടുത്തിട്ട് 6 മാസത്തോ ളം ആയെന്ന് അധികൃതർ അറിയിച്ചു.

ആൻഡ്രോയ്‌ഡ് സിസ്റ്റ‌ത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്പോട്ട് ബില്ലിങ് മെഷീനിൽ ഒരുക്കിയ സ്വൈപ്പിങ് കാർഡ് സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്. കാനറ ബാങ്കിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 5,286 മെഷീനുകൾ സെക്‌ഷൻ ഓഫിസുകളിൽ എത്തും. കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ നടപടിക്രമങ്ങളാണ് ഇപ്പോൾ പൂർത്തിയായത്.

See also  Exclusive സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണത്തില്‍ സിബിഐയുടെ ചടുല നീക്കങ്ങള്‍ ; ഫോണിലെ ദൃശ്യങ്ങള്‍ വീണ്ടെടുത്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article