കൊച്ചി : കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് ഇന്ന് എറണാകുളം(Ernakulam) കളക്ടറേറ്റിൽ നടന്ന സംഭവം. 43 ലക്ഷം വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തി എറണാകുളം ജില്ലാ ഭരണകൂടം . കെഎസ്ഇബി ഇന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരിമാറ്റിയാണ് ജില്ലാ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് മറുപടി നൽകിയത്. 5 മാസത്തെ കുടിശികയായി 43 ലക്ഷമാണ് ജില്ലാ ഭരണകൂടം കെഎസ്ഇബിക്ക് നൽകേണ്ടത്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അനാസ്ഥയോടെ മുന്നോട്ടു പോവുകയായിരുന്നു. പലതവണ നോട്ടീസും നൽകിയെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് കളക്ടറേറ്റിൽ എത്തിയ ജീവനക്കാരെയും ഉപഭോക്താക്കളെയും ഈ വൈദ്യുതി വിച്ഛേദം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചു. എത്രയും പെട്ടെന്ന് തുക അടയ്ക്കുന്നതിനുള്ള നടപടി എടുക്കുമെന്ന് ജില്ലാ ഭരണകൂടം കെഎസ്ഇബിയെ അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് മറുപടിയായി ഫ്യൂസ് ഊരി കെ എസ് ഇ ബി
Written by Taniniram1
Published on: