- Advertisement -
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ പി വിശ്വനാഥന്റെ മൃതദേഹം ഇന്ന് വൈകീട്ട് നാല് മുതൽ അഞ്ചു മണി വരെ പുതുക്കാട് കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. മൂന്നു മണിക്ക് പാട്ടുരായ്ക്കൽ വസന്തനഗറിലെ വീട്ടിൽ നിന്നും മൃതദേഹം പുതുക്കാട്ടേക്ക് കൊണ്ടുപോകും. പോകുന്ന വഴി പത്തു മിനിറ്റ് അദ്ദേഹം പ്രസിഡന്റ് ആയ കോ ഓപ്പറേറ്റീവ് കോളേജിൽ പൊതുദർശനം. പുതുക്കാട് നിന്നും തിരികെ വീട്ടിൽ എത്തിച്ച ശേഷം നാളെ രാവിലെ 9.30 മുതൽ 12.30 വരെ ഡി സി സി ഓഫീസിൽ പൊതുദർശനം. തിരികെ വീട്ടിൽ എത്തിച്ച ശേഷം കർമ്മങ്ങൾക്ക് ശേഷം രണ്ടരയോടെ പാറമേക്കാവ് ശാന്തിഘട്ടിലേക്ക് ഭൗതികദേഹം കൊണ്ടുപോകും.