Monday, March 31, 2025

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം; മകൻ കസ്റ്റഡിയിൽ

Must read

- Advertisement -

കോഴിക്കോട്: ബാലുശേരി എകരൂലിലെ 61കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. എകരൂൽ സ്വദേശി നീരിറ്റിപറമ്പിൽ ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അക്ഷയ് ദേവ് (28) ആണ് കസ്റ്റഡിയിലുള്ളത്.

മദ്യലഹരിയിൽ മകൻ പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് നി​ഗമനം. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ദേവദാസിനെ മകൻ അക്ഷയ് ദേവ് ആശുപത്രിയിൽ എത്തിച്ചിരുന്നു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റു എന്നാണ് ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, ദേവദാസിന്റെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതെന്നും പൊലീസ് പറയുന്നു. അച്ഛനും മകനും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

See also  രഞ്ജിത് ശ്രീനിവാസൻ വധക്കേസ്; ശിക്ഷാവിധി ഇന്ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article