Friday, June 13, 2025

കോഴിക്കോട് വളയത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

Must read

- Advertisement -

കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തിന് വെട്ടി. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30ന് വളയം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.

കുനിയിൽ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വിളിച്ചുവരുത്തി വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കത്തികൊണ്ടുള്ള വെട്ടിൽ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രശാന്ത് നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ബിജെപി പ്രവർത്തകനാണ് വെട്ടേറ്റ പ്രശാന്ത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് അറിയുന്നത്.

See also  കലോത്സവ വേദിയിലെ വേറിട്ട കാഴ്ചയാവുന്നു ഗോപി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article