- Advertisement -
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികളും റിമാൻഡിൽ. ഈ മാസം 15 വരെയാണ് റിമാൻഡ്. 24ന് റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും.
പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, അനധികൃത തടവ് എന്നീ വകുപ്പുകൾ പ്രകാരവും കേസുണ്ട്.
പ്രതികളായ അനിതയെയും അനുപമയെയും അട്ടക്കുളങ്ങരയിലെ വനിതാ ജയിലിൽ എത്തിക്കും. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും. പ്രതികൾക്കായി രണ്ട് അഭിഭാഷകരാണ് കോടതിയിൽ ഹാജരായത്.