Tuesday, May 20, 2025

കൊടിക്കുന്നിൽ സുരേഷ് എംപിക്കു ‘നിയമസഭയിലേക്ക് മത്സരിക്കാനും കെപിസിസി അധ്യക്ഷനാകാനും ആഗ്രഹം’

Must read

- Advertisement -

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിൽ പ്രവർത്തിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്സഭയിലേക്ക് തുടർച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി കിടക്കുന്ന ആളല്ല താൻ. ഈ തെരഞ്ഞെടുപ്പിൽ ഒഴിവാക്കണമെന്ന നിലപാട് നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് ഫെയ്സ് ദി പീപ്പിളിൽ പറഞ്ഞു.

കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹമുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. അടുത്ത തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

See also  പരിയാരം മെഡിക്കൽ കോളേജ് പാമ്പുകളെക്കൊണ്ട് പൊറുതിമുട്ടുന്നു; രണ്ടാഴ്ചയ്ക്കിടെ 'സന്ദർശനത്തി'നെത്തിയത് രണ്ട് പാമ്പുകൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article