കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ ആരംഭിക്കുന്ന ശ്രീ ധന്വന്തരി സത്യസായി സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ആർ.ഒ.(റിവേഴ്സ് ഓസ്മോസ്) ആൻഡ് എസ്.ടി.പി. പ്ലാന്റിന്റെ സ്വിച്ച് ഓൺ ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ നിർവ്വഹിച്ചു. ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞതായും ഉടൻ തന്നെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു.
എറണാകുളത്തുള്ള മെഡിടെക് കോർപ്പറേഷൻ ആണ് പ്ലാന്റ് നിർമ്മിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃശൂരിലുള്ള ദേവസ്വം ക്വാർട്ടേഴ്സിലാണ് ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ചടങ്ങിൽ ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മീഷണർ സി.അനിൽ കുമാർ, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ പി. വിമല, ഡെപ്യൂട്ടി കമ്മീഷണർമാർ കെ.വിമല, കെ.സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, എക്സിക്യൂട്ടീവ്എഞ്ചിനീയർ കെ.കെ.മനോജ്, അസിസ്റ്റന്റ് കമ്മീഷണർമാരായ എം.കൃഷ്‌ണൻ, കെ.ബിജുകുമാർ, ചീഫ് വിജിലൻസ് ഓഫീസർ പി.എ. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.