Wednesday, May 21, 2025

മനം നൊന്ത് ശൈലജ ടീച്ചര്‍; ഇന്‍സ്റ്റാഗ്രാമിലും വാട്‌സാപ്പ് ഗ്രൂപ്പിലും അശ്ലീല ചിത്രങ്ങള്‍

Must read

- Advertisement -

യുഡിഎഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെകെ ശൈലജ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ധാര്‍മ്മികതയില്ലാതെ തന്നെ വ്യക്തിപരമായി അപമാനിക്കുന്നു. തനിക്കെതിരെ എന്‍ വടകര KL11 എന്ന ഇന്‍സ്റ്റാപേജില്‍ അപമാനകരമായ ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നു. കുടുംബ വീഡിയോകളില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു.

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ല. പ്രതിയ്‌ക്കൊപ്പം താന്‍ നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നു. നൗഫല്‍ കൊട്ടിയത്ത് എന്ന ചെറുപ്പക്കാരന്റെ ചിത്രമാണ് അമല്‍ കൃഷ്ണയുടെ പേരില്‍ പ്രചരിപ്പിച്ചത്. കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ ലെറ്റര്‍ പാഡ് കൃത്രിമമായി ഉണ്ടാക്കി ടീച്ചറമ്മയല്ല, ബോബ് അമ്മ എന്ന് വിളിക്കണം എന്ന് ആഹ്വാനം ചെയ്യുന്നു. എല്ലാം എതിര്‍ സ്ഥാനാര്‍ത്ഥിയുടെ അറിവോടെയെന്നും ശൈലജ ടീച്ചര്‍ ആരോപിക്കുന്നു. ഒരുപാട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഇത്രയും വ്യക്തിഹത്യ നേരിടുന്നത് ആദ്യമാണ്. തന്നെ തെറിവിളിക്കാന്‍ മാത്രം ഒരു സംഘത്തെ വടകരയില്‍ എത്തിച്ചുണ്ടെന്നും ടീച്ചര്‍ പറയുന്നു.

See also  പീഡന കേസിൽ പ്രതിക്ക് 38 വർഷം കഠിനതടവും പിഴയും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article