പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് (77) അന്തരിച്ചു

Written by Taniniram1

Published on:

മലയാളത്തിലെ ആദ്യ ടെക്‌നോ സംഗീതജ്ഞന്‍ എന്ന് അറിയപ്പെടുന്ന കെ ജെ ജോയ് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയില്‍ വച്ചായിരുന്നു കെ ജെ ജോയിയുടെ അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.

ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ കീബോര്‍ഡ് ആദ്യമായി അവതരിപ്പിച്ച വ്യക്തി എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
അര നൂറ്റാണ്ടോളം നീണ്ടു നിന്ന സംഗീയയാത്രയാണ് കെ ജെ ജോയിയുടേത്. പതിനെട്ടാം വയസുമുതല്‍ പ്രശസ്ത സംഗീതജ്ഞനായ എം എസ് വിശ്വനാഥനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജോയ് 500ലധികം സിനിമകള്‍ക്ക് സഹായിയായിരുന്നു. കെ വി മഹാദേവന്റെയും സംഗീത സംവിധാന സഹായിയായി പ്രവർത്തിച്ച അദ്ദേഹം . ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ കീബോര്‍ഡ് ആദ്യമായി അവതരിപ്പിച്ചതും ജോയ് ആയിരുന്നു. 1969 ലായിരുന്നു ഇത്. ശേഷം ദിവസത്തില്‍ 12ലധികം പാട്ടുകള്‍ക്ക് വേണ്ടി കീബോര്‍ഡ് വായിക്കുന്ന വിധത്തില്‍ തിരക്കുള്ള വ്യക്തിയായും അദ്ദേഹം മാറി. നൗഷാദ്, ലക്ഷ്മികാന്ത് പ്യാരിലാല്‍, മദന്മോഹന്‍, ബാപ്പി ലഹരി, ആര്‍ ഡി ബര്‍മ്മന്‍ തുടങ്ങിയ സംഗീത മാന്ത്രികര്‍ക്ക് ഒപ്പവും ജോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

See also  സേവനം തോന്നുംപടി….

Related News

Related News

Leave a Comment