കേരളീയം ലോഗോ തയാറാക്കാൻ 7 കോടി രൂ … ??

Written by Taniniram Desk

Published on:

കേരളീയം പരിപാടി അവസാനിച്ചെങ്കിലും വിവാദങ്ങൾ ഇപ്പോഴും പിന്തുടരുകയാണ്.കേരളീയത്തിന്റെ ലോഗോയുമായി ബന്ധപെട്ടാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. അതിനുള്ള മറുപടിയുമായി ലോഗോ തയ്യാറാക്കിയ ബോസ് കൃഷ്ണമാചാരി എത്തിയിരിക്കുകയാണ്.ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നാണ് അദ്ദേഹം പറഞ്ഞത്,
കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
വാസ്തവം ഇതായിരിക്കെ വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ബോസ് കൃഷ്ണമാചാരി അഭ്യര്‍ത്ഥിച്ചു.

ബോസ് കൃഷ്ണമാചാരിയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ….

നമസ്കാരം… കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. അല്‍പ്പം മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രചരണം ശരിയില്ല. വാസ്തവ വിരുദ്ധമാണ്. കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.

എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related News

Related News

Leave a Comment