വോട്ട് ചെയ്യില്ല ഞങ്ങൾ; കേരളത്തിലെ യുവാക്കൾക്ക് വോട്ടുചെയ്യാൻ താല്പര്യമില്ല

Written by Taniniram Desk

Published on:

കേരളത്തിലെ ചെറുപ്പക്കാർക്ക് വോട്ടുചെയ്യാൻ താല്പര്യമില്ലെന്ന് കണ്ടെത്തൽ . 18നും 19നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ 2.96 ലക്ഷം പേർ മാത്രമാണ് വോട്ടർ പട്ടികയിൽ ഉള്ളത്. ഇതേ പ്രായത്തിലുള്ള 9.98 ലക്ഷം യുവാക്കൾ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്കെങ്കിലും ഭൂരിഭാഗം പേരും പട്ടികയിൽ പേര് ചേർത്തിട്ടില്ല. പട്ടികയിൽ ഉൾപ്പെട്ടവരിൽ തന്നെ പലരും വോട്ടെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നില്ലെന്നുമാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ പറഞ്ഞു.

ഉപരി പഠനത്തിനും മറ്റും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണമെന്നാണ് നി​ഗമനം. മറ്റു കാരണങ്ങൾ എന്താണെന്നു പഠിക്കാൻ ഏജൻസിയെ നിയോഗിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ പറഞ്ഞു. കൂടുതൽ യുവാക്കളെ വോട്ടെടുപ്പ് പ്രക്രിയയുടെ ഭാ​ഗമാകുന്നതിനായി സ്കൂളുകളിലും കോളജുകളിലും എത്തിയും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തും.

അതേസമയം സംസ്ഥാനത്തു പ്രായക്കണക്കിൽ ഏറ്റവും കൂടുതൽ വോട്ടർമാർ 40 മുതൽ 49 വിഭാഗത്തിൽ ഉൾപ്പെട്ടവർ. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി സംസ്ഥാനത്തു തയാറാക്കിയ വോട്ടർ പട്ടികയിൽ ഭൂരിപക്ഷം ഈ പ്രായക്കാർക്കാണ്. 59.24 ലക്ഷം പേർ.

See also  അണ്ണാമലൈ പിന്നില്‍; തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം മുന്നേറുന്നു…

Related News

Related News

Leave a Comment