കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ ക്രിമിനലെന്ന് പരാമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസമന്ത്രിയെന്ന പേരിൽ സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമിച്ചു. ക്രിമിനലുകളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്. എന്നാൽ ഗവർണറോട് മറുപടി മറഞ്ഞ് നിലവാരം കളയാനില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.
കേരള സർവകലാശാലാ സെനറ്റ് യോഗം നടന്നത് നിയമപരമായിട്ടാണ്. സർവ്വകലാശാല ആക്റ്റും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ല. ചട്ടങ്ങൾ പരിശോധിച്ചാൽ കാര്യം മനസിലാകും. നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയിൽ പോകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള നിർണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന സെനറ്റ് തീരുമാനം ഗവർണർ റദ്ദാക്കിയേക്കും. ഇതുസംബന്ധിച്ചു ഗവർണർ നിയമോപദേശം തേടി.