പൊതുമരാമത്ത്- ടൂറിസം നിർമാണ പ്രവർത്തനങ്ങളിൽ ഡിസൈൻ പോളിസി നടപ്പിലാക്കാൻ കേരളം

Written by Taniniram1

Published on:

തിരുവനന്തപുരം: പൊതുമരാമത്ത്, ടൂറിസം നിർമിതികളിൽ കാതലായ മാറ്റം ലക്ഷ്യമിടുന്ന ഡിസൈൻ പോളിസി നടപ്പിലാക്കാൻ കേരളം. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ റോഡുകൾ, സൈനേജുകൾ, തെരുവുകൾ മുതലായവയുടെ രൂപകൽപന സംബന്ധിച്ചുള്ള സമഗ്രനയമാണ് പുറത്തിറക്കുന്നത്. ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് ഇതിന് അംഗീകാരം നൽകിയത്. ഇന്ത്യയിൽ ആദ്യമായാണ് ഡിസൈൻ പോളിസി നടപ്പിലാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

2023 ജനുവരിയിൽ ഡിസൈൻ മേഖലയിലെ രാജ്യത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ശിൽപശാല സംഘടിപ്പിച്ചതിന് ശേഷമാണ് സംസ്ഥാനത്ത് ഒരു ഡിസൈൻ നയം രൂപീകരിക്കുന്നതിൻ്റെ കരട് തയ്യാറാക്കിയത്. തുടർന്ന് ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. വിദഗ്ധ അഭിപ്രായങ്ങൾക്കും വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് ഡിസൈൻ നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത്പൊതുമരാമത്ത്, ടൂറിസം മേഖലയിൽ ഡിസൈൻ നയം രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സൈനേജുകളുടെ നവീകരണം, സൈനേജുകൾക്കും ലൈറ്റിങ്ങിനുമുള്ള ഡിസൈൻ മാന്വൽ തയ്യാറാക്കൽ,
പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തിനായി പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കുക, ക്രാഫ്റ്റ് ഡിസൈൻ സെന്ററുകൾ
സ്ഥാപിക്കുക, കേരളീയ കരകൗശല വസ്തുക്കളുടെയും കലകളുടെയും ബ്രാൻഡ് സൃഷ്ടിക്കുക, കരകൗശല നിർമ്മാണ സമൂഹത്തിന്
പ്രത്യേക പരിഗണന നൽകുക, പൊതുമരാമത്ത്-ടൂറിസം സംയോജിത പ്രവർത്തനത്തിനായി കേന്ദ്രീകൃത ഡാറ്റ മാനേജ്മെന്റ്സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് ഡിസൈൻ പൊതു ഇടനിർമ്മിതികൾ പരിസ്ഥിതി സൗഹൃദവും ആയിരിക്കും. സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവെയ്പായി ഇത് മാറുമെന്നും മന്ത്രി റിയാസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ അതിജീവിക്കുന്ന നിർമാണ രീതികൾ ഡിസൈൻ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News

Related News

Leave a Comment