- Advertisement -
കലോത്സവ വേദിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കി സ്നാക്സ് വേദിയും. വേദികൾ ഉള്ള എല്ലാ സ്കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ സ്നാക്സ് വില്പന തകൃതിയായി നടക്കുന്നുണ്ട്. ജ്യൂസുകൾ, ചായ, ചെറുകടികൾ, ലേയ്‌സ്, ഐസ്ക്രീം തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് അധ്യാപകർ ഒരുക്കിയിട്ടുള്ളത്. പൊതുവിപണിയിൽ ഉള്ളതിനേക്കാൾ വിലകുറച്ചാണ് ഇവ നൽകുന്നതെന്നും അധ്യാപിക രമ്യ പറഞ്ഞു.