ആയാംകുടി കുട്ടപ്പമാരാറിൻ്റെ നിര്യാണത്തിൽ കേരള സംഗീത നാടക അക്കാദമി അനുശോചിച്ചു.

Written by Taniniram1

Published on:

കഥകളി ചെണ്ടവാദന രംഗത്ത് സ്വന്തം ശൈലി രൂപപ്പെടുത്തിയ കലാകാരൻ

വാദ്യകലയിലെ അനന്യ സാന്നിധ്യമായിരുന്നു ആയാംകുടി കുട്ടപ്പമാരാരെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. പ്രസിദ്ധ വാദ്യകലാകാരൻ ആയാംകുടി കുട്ടപ്പമാരാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകളി ചെണ്ടവാദന രംഗത്ത് സ്വന്തം ശൈലി രൂപപ്പെടുത്തിയ കലാകാരൻ കൂടിയായിരുന്നു ആയാംകുടി കുട്ടപ്പമാരാർ. കലാമേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ 2002 ൽ ഗുരുപൂജാപുരസ്കാരം നല്കി ആദരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അനുസ്മരിച്ചു.കഥകളി, ചെണ്ട, ഇടയ്ക്ക, പഞ്ചവാദ്യം തുടങ്ങി കൈവച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച അതുല്യകലാകാരനായ കുട്ടപ്പ മാരാർക്ക് സംസ്ഥാന സർക്കാരിന്റെ 2008ലെ വാദ്യകലാരത്നം പല്ലാവൂർ അപ്പുമാരാർ പുരസ്കാരം ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .

Related News

Related News

Leave a Comment