- Advertisement -
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്നും നാളെയും മഴ പെയ്തേക്കാമെന്നാണ് പ്രവചനം.
അതേസമയം, സംസ്ഥാനത്ത് ഇപ്പോഴും കടുത്ത ചൂട് തുടരുകയാണ്. ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്.