പോലീസ് പട്ടാളക്കാരൻ്റെ കാലൊടിച്ചെന്ന് പരാതി; ഇടപെട്ട് സൈന്യം, സൈനിക ആശുപത്രിയിലേക്ക് മാറ്റി

Written by Taniniram1

Published on:

കോഴിക്കോട്: പോലീസ് മർദനത്തിൽ കാലൊടിഞ്ഞെന്നാരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജവാനെ സൈന്യം ഏറ്റെടുത്ത് കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ 301 ലൈറ്റ് റെജിമെന്റിൽ ഇ.എം.ഇ. വിഭാഗത്തിലെ ലാൻസ് നായിക് പുല്പള്ളി വടാനക്കാവല സ്വദേശി പഴയംപ്ലാത്ത് അജിത്തിനെയാണ് മേജർ മനു അശോകിന്റെ നേതൃത്വത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ബാരക്‌സിലെ മുപ്പതോളം പട്ടാളക്കാർ ഏറ്റെടുത്ത് ആദ്യം ബാരക്സിലേക്കും പിന്നീട് കണ്ണൂർ സൈനികാശുപത്രിയിലേക്കും മാറ്റിയത്.

ജവാന്റെ ബന്ധുക്കൾ അജിത്ത് ജോലിചെയ്യുന്ന ഉത്തർപ്രദേശ് 301 ലൈറ്റ് റെജിമെന്റിൽ ലൈറ്റ് റെജിമെന്റിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പട്ടാളം ഇടപെട്ടത്. പുല്പള്ളി സീതാദേവി-ലവകുശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബൈക്കിലെത്തിയ അജിത്തിന്റെ വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ടു പോലീസുകാരുമായി തർക്കമുണ്ടായി. തുടർന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് മർദിച്ചെന്നാണ് അജിത്തിന്റെ പരാതി.

Related News

Related News

Leave a Comment