പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ടി പി സെൻ കുമാർ. ശബരിമലയിലെ ആചാരങ്ങൾ പ്രകാരം പതിനെട്ടാം പടിയുടെ വീതി വർധിപ്പിക്കാൻ കഴിയില്ല. വീതി വർദ്ധിപ്പിക്കുന്ന കാര്യം നേരത്തെ തന്നെ പരിശോധിച്ചതാണ്. പ്രശ്നം പരിഹരിക്കാൻ പതിനെട്ടാം പടിയിൽ നല്ല ശ്രദ്ധ കൊടുക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ച് മറയ്ക്കാൻ പറ്റുമോ, വീതി വർദ്ധിപ്പിക്കാൻ കഴിയുമോ എന്നൊക്കെ നേരത്തെ പരിശോധിച്ചതാണ്. എന്നാൽ അതൊന്നും നടക്കില്ല. ഇപ്പോൾ ഉള്ളത് വെച്ചേ നമുക്ക് ചെയ്യാൻ കഴിയൂ. തൊഴുതു കഴിയുന്നവർ അവിടെ നിൽക്കാതെ എളുപ്പത്തിൽ മടങ്ങാനും ശ്രദ്ധിക്കണം. ശബരിമലയിൽ ജോലി ചെയ്ത് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.